Latest NewsNewsIndia

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥ: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിലാണ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജൂൺ 25 ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ദിവസമാണ്, ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട ദിനമാണിത്.

Read Also: കോട്ടയത്ത് വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം: കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി

നമ്മുടെ ജനാധിപത്യ ആദർശങ്ങളെ നമ്മൾ പരമപ്രധാനമായാണ് കണക്കാക്കുന്നത്. ഭരണഘടനയെ തങ്ങൾ പരമോന്നതമായി കണക്കാക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ അടിയന്തരാവസ്ഥയെ സർവ്വശക്തിയോടെ എതിർത്തു. ഭരണകൂടത്തിന്റെ ക്രൂരതകളെ കുറിച്ച് നിരവധി പുസ്തകങ്ങളാണ് രചിക്കപ്പെട്ടത്. പോലീസും ഭരണകൂടവും ചേർന്ന് ജനാധിപത്യവാദികളെ ക്രൂരമായാണ് പീഡിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാജ്യം സ്വാതന്ത്രത്തിന്റെ അമൃതകാലം ആഘോഷിക്കുന്ന വേളയിൽ അടിയന്തരാവസ്ഥ ജനാധിപത്യത്തെ എത്രത്തോളം അപകടത്തിലാക്കിയെന്ന് കൂടി മനസ്സിലാക്കണം. യുവതലമുറയ്ക്ക് ജനാധിപത്യത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗോവിന്ദന്‍ പറയുന്നത് ശുദ്ധ നുണ, ഗോവിന്ദന് എതിരെ നിയമനടപടി സ്വീകരിക്കും: കെ.സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button