KeralaNews

നഗരസഭയുടെ ഇ -ടോയ്‌ലറ്റില്‍ കയറിയ യുവാവിനെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു

കൊച്ചി:മൂത്രമൊഴിക്കാൻ നഗരസഭയുടെ ഇ -ടോയിലറ്റിൽ കയറിയ യുവാവ് പറത്തിറങ്ങിയത് ഫയർഫോഴ്‌സിന്റെ സഹായത്തോടെ.രാമമംഗലം സ്വദേശി യദുരാജാണ് എറണാകുളം നഗരസഭയുടെ ഉപയോഗശൂന്യമായ ഇ -ടോയിലറ്റിൽ കയറി പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടിലായത്.ഒരു മണിക്കൂറോളം ടോയ്‌ലറ്റിൽ കുടുങ്ങിക്കിടന്ന യദുരാജനെ ഫയർഫോഴ്‌സ് വന്നാണ് പുറത്തെത്തിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം എത്തിയ യദുരാജ് സുഹൃത്തുക്കൾ ചായ കുടിക്കാൻ പോയ സമയത്താണ് ഇ -റ്റോയിലറ്റിൽ കയറിയത്.എന്നാൽ ഇത് പ്രവർത്തിക്കില്ലായെന്ന് യദുരാജിന് അറിയില്ലായിരുന്നു.ഉള്ളിൽ കയറിയ ശേഷം വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഒടുവിൽ ടോയിലറ്റിനുള്ളിൽ നിന്ന് ഒച്ചവയ്ക്കുകയും ചുമരിൽ ആഞ്ഞടിക്കുകയും ചെയ്ത ശബ്ദം കേട്ടാണ് ആളുകളെത്തിയത്.എന്നാൽ പുറത്തു നിന്ന് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതിനോടകം യദുരാജിന്റെ സുഹൃത്തുക്കളും എത്തി.അവർ ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ കഴിഞ്ഞില്ല.തുടർന്നാണ് ഫയർഫോഴ്‌സിനെ വിളിച്ചത്.തുടർന്ന് ഫയർഫോഴ്‌സിന്റെ സഹായത്തോടെ യദുരജിനെ പുറത്തെത്തിക്കുകയായിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button