Kerala

സൗമ്യ നാടിന്റെയാകെ മകള്‍, നീതി ലഭിക്കാനായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും- മുഖ്യമന്ത്രി

തിരുവനന്തപുരം● സൗമ്യ നാടിന്റെയാകെ മകളാണെന്നും, സൗമ്യക്ക് നീതി ലഭിക്കാനായി ചെയ്യാൻ പറ്റുന്നതൊക്കെ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്. സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ സൗമ്യയുടെ അമ്മ സുമതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൂടാ. ആ അമ്മയുടെ ദുഖവും ആശങ്കയും നാമെല്ലാവരും പങ്കിടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ.കെ.ബാലൻ, മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ , മേഴ്സിക്കുട്ടിയമ്മ, കെ.ടി.ജലീല്‍ .ജലീൽ, കെ.രാജു, ഷൊർണൂർ എം.എൽ.എ പി. കെ ശശി, പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button