NewsLife Style

സ്വര്‍ണ്ണം ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ പരമാവധി ശ്രദ്ധിക്കുക

സ്വര്‍ണം വില കൂടിയ ഒരു ലോഹം മാത്രമല്ല, സ്ത്രീ സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നു കൂടിയാണ്. കൂടാതെ നല്ലൊരു നല്ലൊരു കരുതല്‍ ശേഖരം കൂടിയാണ്.സ്വര്‍ണം ധരിയ്ക്കുന്നതു സൗന്ദര്യത്തിന് മാറ്റേകാൻ വേണ്ടി മാത്രമല്ല സ്വര്‍ണം ധരിയ്ക്കുന്നതു കൊണ്ട് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.ഏതിനുമെന്ന പോലെ സ്വര്‍ണം ധരിയ്ക്കാനും ചില നിയമങ്ങളുണ്ട്. ഇത്തരം നിയമങ്ങളനുസരിച്ചു സ്വര്‍ണം ധരിയ്ക്കുന്നത് പണമുണ്ടാകാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.

സ്വര്‍ണം പണം കൊണ്ടുവരാനും ഇതിന്റെ ഗുണങ്ങള്‍ ലഭിയ്ക്കാനും സ്ത്രീകള്‍ മോതിരം ഇടതുകയ്യിലും പുരുഷന്മാര്‍ വലതു കയ്യിലും ധരിയ്ക്കണം.നിങ്ങള്‍ക്ക് കോള്‍ഡ്, ചുമ തുടങ്ങിയ പ്രശ്നങ്ങളെങ്കില്‍ ചെറുവിരലില്‍ വേണം സ്വര്‍ണം ധരിയ്ക്കാന്‍.പ്രശസ്തി, പേര് എന്നിവ ലഭിയ്ക്കാന്‍ സ്വര്‍ണം നടുവിരലില്‍ ആണ് ധരിക്കേണ്ടത്.ഏകാഗ്രതക്കുറവാണ് പ്രശ്നമെങ്കില്‍ ഇത് ചൂണ്ടുവിരലില്‍ ധരിയ്ക്കണം.ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സ്വര്‍ണം കഴുത്തില്‍ ധരിയ്ക്കണം.കുട്ടികളുണ്ടാകാന്‍ പ്രശ്നമുള്ളവര്‍ സ്വര്‍ണം മോതിരവിരലില്‍ ധരിയ്ക്കുകയാണു വേണ്ടത്.പ്രായമായവരും ഗര്‍ഭിണികളും സ്വര്‍ണം ധരിക്കാതിരിക്കുന്നതാണ് നല്ലത്.

സ്വര്‍ണവും പണവുമൊന്നും സ്വപ്നത്തില്‍ കാണുന്നത് നല്ലതല്ല. സ്വര്‍ണമാണ് സ്വപ്നത്തിലെങ്കില്‍ പണം ലഭിയ്ക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നര്‍ത്ഥം. പണമാണു സ്വപ്നം കാണുന്നതെങ്കില്‍ ജീവിത സംബന്ധമായ പ്രശ്നങ്ങളുണ്ടാകും. ഇതു രണ്ടും സ്വപ്നം കാണുന്നത് ചര്‍മസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമെന്നതിന്റെ സൂചനയുമാണ്.അരയ്ക്കു താഴെ സ്വര്‍ണം ധരിയ്ക്കരുത്. ഇത് ഐശ്വര്യക്കേടാണ്. സ്വര്‍ണം ലക്ഷ്മീദേവിയാണെന്നാണ് കരുതുന്നത്. അരയ്ക്കു താഴെയുള്ള ഭാഗങ്ങളില്‍ സ്വർണം ധരിയ്ക്കുന്നത് ദേവിയോടുള്ള അനാദരവായാണ് കാണുന്നത്.സ്വര്‍ണം ചുവന്ന പേപ്പറിലോ തുണിയിലോ പൊതിഞ്ഞ് കിഴക്ക്, തെക്കുപടിഞ്ഞാറു ദിശകളില്‍ വേണം സൂക്ഷിക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button