NewsGulf

സൗദിയില്‍ ജോലി നഷ്ടപ്പെട്ട മലയാളികള്‍ക്ക് സഹായഹസ്തം നീട്ടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗദി അറേബ്യയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന മലയാളികള്‍ക്കു സഹായമൊരുക്കുന്നു. സൗദിയിലെ എമ്മാര്‍ എന്ന നിര്‍മ്മാണ കമ്പനിയില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചു പോരേണ്ടി വരുന്നവരിൽ മുപ്പതോളം മലയാളികളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതിന്റ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ആസിഫ് എന്ന മലയാളി യുവാവിനെ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹി കേരള ഹൗസിലേക്ക് എത്തിച്ചു. വിമാന ടിക്കറ്റ് ലഭ്യമാകുന്നതുവരെ അവിടെ താമസവും ഭക്ഷണവും നല്‍കുമെന്നും അറിയിച്ചു. ടിക്കറ്റ് നിരക്കിനു പുറമെ 2,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തുടര്‍ ജീവിതത്തിനു സഹായകമാകുന്ന തൊഴില്‍പരിശീലനം, വായ്പാസാധ്യതകള്‍ എന്നിവ വിശദമാക്കുന്ന ലഘുലേഖകളും ആസിഫിനെ ഏല്‍പ്പിച്ചു.
സൗദി അറേബ്യയിലെ എമ്മാര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതു മൂലം 30 മലയാളികളടക്കം 300 ഇന്ത്യാക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button