NewsIndia

ഉറിയും പത്താന്‍കോട്ടും കളങ്കമായി തുടരുമ്പോഴും സൈന്യം തടഞ്ഞ ഭീകരാക്രമണങ്ങള്‍ എത്രയെന്ന് വെളിപ്പെടുത്തി വികാസ് സ്വരൂപ്‌

ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം പഞ്ചാബിലെ പത്താന്‍കോട്ട് സൈനികതാവളത്തിലും, ഇക്കഴിഞ്ഞ ദിവസം കാശ്മീരിലെ ഉറി സെക്ടറില്‍ ഉള്ള സൈനികക്യാമ്പിലും രാജ്യത്തെ മൊത്തം ഞെട്ടിച്ച രണ്ട് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാനില്‍ നിന്ന്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറിയ ഭീകരര്‍ക്കായി. പാകിസ്ഥാന്‍ കയറ്റുമതി ചെയ്ത ഈ രണ്ട് ഭീകരാക്രമണങ്ങളും ഓരോ ഇന്ത്യാക്കാരന്‍റെ മനസിലും ഒരു കളങ്കമായി എന്നും തുടരുകയും ചെയ്യും. പക്ഷേ, ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്‌ ഇന്നലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസിതിനെ വിളിച്ചുവരുത്തുകയും ഉറി ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്ന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഭീകരര്‍ ആണെന്നതിന് തെളിവുകള്‍ കൈമാറുകയും ചെയ്തു.

ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള തീവ്രവാദത്തിന് തങ്ങളുടെ നടപടികള്‍ ഒരിക്കലും വളമാകില്ല എന്ന പാകിസ്ഥാന്‍റെ 2004-ലെ വാഗ്ദാനത്തിന്‍റെ തുടര്‍ച്ചയായ ലംഘനങ്ങളെ നിശിതമായി വിമര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പാകിസ്ഥാന്‍റെ വീണ്ടുവിചാരമില്ലായ്മ പ്രശ്നത്തെ അതീവഗുരുതരമാക്കിയിരിക്കുകയാണ് എന്നും അറിയിച്ചു.

ബസിതുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി വിശദീകരിച്ച ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്‌ അന്താരാഷ്‌ട്ര അതിര്‍ത്തി വഴി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഭീകരാക്രമണങ്ങളുടെ കണക്കുകളും വെളിപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 17 ഭീകരാക്രമണ ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ടെന്ന്‍ വികാസ് സ്വരൂപ്‌ അറിയിച്ചു. ഈ നടപടികളില്‍ മൊത്തം 31 ഭീകരരേയും സൈന്യം വധിച്ചു. ബസിതുമായി കൂടിക്കാഴ്ച്ച നടക്കുന്ന സമയത്ത് തന്നെ ലൈന്‍-ഓഫ്-കണ്‍ട്രോളിനു സമീപം ഇന്ത്യന്‍ സൈന്യം രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യവും പാക് വിദേശകാര്യ സെക്രട്ടറിയുടെ ശ്രദ്ധയില്‍ എസ് ജയശങ്കര്‍ കൊണ്ടുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button