Latest NewsNewsIndia

ഇന്ത്യ തയ്യാറെടുക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയാണ് 7 ഘട്ടങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് ഇന്ത്യ തയ്യാറെടുത്തതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ ലോകത്തിലെ ഏറ്റവും വലുതും മഹത്തായതുമായ ജനാധിപത്യ ഉത്സവമാണ് രാജ്യത്ത് നടക്കാൻ പോകുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎ സഖ്യവും പൂർണ്ണ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും തിരഞ്ഞെടുപ്പിന്റെ ഭാഗമാകും. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനും ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്’ ജയശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു.

രാജ്യം ഉറ്റുനോക്കുന്ന 2024-ലെ പൊതുതിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുകയെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയാണ് 7 ഘട്ടങ്ങൾ. 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇക്കാലയളവിനുള്ളിൽ നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. രണ്ടാം ഘട്ടമായ ഏപ്രിൽ 26-നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. 2019-ലും ഏഴ് ഘട്ടങ്ങളിലായലാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.

Also Read: ശിവകുടുംബ ചിത്രം ഭവനത്തിൽ ശുഭോർജ്ജം നിറയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button