Kerala

വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയെ പീഡിപ്പിച്ചു. തൃശൂരിലെ വടക്കാഞ്ചേരിയിലാണ് സംഭവം നടന്നത്. രണ്ട് പേര്‍ ചേര്‍ന്നാണ് 55കാരിയെ ബലാത്സംഗം ചെയ്തത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. മുള്ളൂര്‍ക്കര സ്വദേശിയാണ് ക്രൂര പീഡനത്തിനിരയായത്.

അയല്‍വാസികളാണ് പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടമ്മയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടര്‍മാരാണ് പോലീസിനെ വിവരം അറിയിച്ചത്.
കടുത്ത ശാരീരിക അസ്വസ്ഥതകളോടെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടിക ജാതി വിഭാഗത്തില്‍പെട്ട സ്ത്രീകൂടിയാണിവര്‍. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button