
മരിച്ചു പോയ മഹാന്മാരെ മറന്നു കളയാതിരിക്കാന്‍ മാര്‍ഗവുമായി ഒരു വെബ് സൈറ്റ്. ഓരോ രാജ്യങ്ങളിലും മരിച്ചു പോയ പ്രമുഖ വ്യക്തികളുടെ മരണ ദിവസത്തെയും ശവക്കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലത്തെയും അനുബന്ധ ചടങ്ങുകളെയും ഒക്കെ നമ്മെ ഓര്‍മപ്പെടുത്തുകയാണ് findagrave.com എന്ന വെബ്സൈറ്റ്.
ഏകദേശം 90 ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്ന ഈ സൈറ്റ് ആശയത്തിന്റെ പുതുമ കൊണ്ട് മാത്രം ഉയര്‍ന്ന റാങ്കില്‍ എത്തിക്കഴിഞ്ഞു.
മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി തുടങ്ങിയ പ്രമുഖ രാഷ്ട്രനേതാക്കളുടെ മരണാനന്തര ചടങ്ങുകള്‍ എവിടെയാണ് നടത്തിയത്, എങ്ങനെ ആണ് അവര്‍ അന്തരിച്ചത്, തുടങ്ങി അവരുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ വെബ് സൈറ്റില്‍ കാണാം. കൂടാതെ അന്തരിച്ച നേതാക്കള്‍ക്ക് പൂക്കള്‍ സമര്‍പ്പിക്കാനും ഈ സൈറ്റിലൂടെ കഴിയും. പ്രമുഖരായവരുടെഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments