Latest NewsNews

ഒഫീസിലെ ബാത്ത്റൂമിൽ ‘കരച്ചിൽ നിർത്തൂ’ എന്ന് സ്റ്റിക്കർ: യുവതിയ്ക്ക് ജോലി നഷ്ടപ്പെട്ടു

സഹജീവക്കാരുടെ ആവേശം ഉയര്‍ത്താന്‍ വേണ്ടി ഏപ്രില്‍ ഫൂളിന് ചെയ്ത ഒരു തമാശമാത്രമായിരുന്നു

‘ജോലിക്ക് കയറും മുമ്പ് ജീവനക്കാർ കരച്ചിൽ നിർത്തണം’ എന്ന് എഴുതിയ ഒരു സ്റ്റിക്കർ ഒഫീസിലെ സ്റ്റാഫ് ബാത്ത്റൂമിന്‍റെ കണ്ണാടിയിൽ പതിപ്പിച്ച യുവതിയ്ക്ക് ജോലി നഷ്ടമായി. ഏപ്രില്‍ ഫൂൾ ആഘോഷങ്ങളുടെ ഭാഗമായാണ് കനേഡിയന്‍ യുവതി ഇത്തരത്തിൽ ഒരു പോസ്റ്റർ പതിപ്പിച്ചത്. അതേസമയം എച്ച്ആര്‍ അംഗീകരിച്ച തമാശയാണെന്ന് യുവതി തന്‍റെ റെഡ്ഡിറ്റില്‍ കുറിപ്പില്‍ അവകാശപ്പെട്ടു.

സ്റ്റിക്കര്‍ ഒട്ടിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ കമ്പനിയുടമ തങ്ങളെ പിരിച്ചുവിട്ടതായി അറിയിച്ചപ്പോൾ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി എഴുതി. സഹജീവക്കാരുടെ ആവേശം ഉയര്‍ത്താന്‍ വേണ്ടി ഏപ്രില്‍ ഫൂളിന് ചെയ്ത ഒരു തമാശമാത്രമായിരുന്നു അതെന്നും യുവതി എഴുതുന്നു.

‘ ഏപ്രിൽ ഫൂളിന് അത്തരമൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ തമാശ പറഞ്ഞിരുന്നു. കമ്പനി എച്ച്ആര്‍ അത് ചെയ്യാന്‍ അനുമതിയും തന്നു. മാത്രമല്ല, ഏത് വാഷ്‌റൂമിലാണ് അത് വയ്ക്കേണ്ടതെന്ന് പോലും എന്നോട് പറഞ്ഞിരുന്നതിനാൽ ബോസിനെ കൂടാതെ എല്ലാവർക്കും ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയാമായിരുന്നു’ എന്നും അവര്‍ റെഡ്ഡിറ്റില്‍ എഴുതി.

എന്നാല്‍ പിറ്റേന്ന് ജോലിക്ക് എത്തിയപ്പോഴേക്കും സാധനങ്ങൾ ഇരിപ്പിടത്തില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു. ഉടനെ തന്നെ ബോസിന്‍റെ ക്യാബിനിലെത്തി അവിടെ സംഭവിച്ചതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒപ്പം ഇക്കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്താന്‍ തയ്യാറായിരുന്നില്ലെന്നും യുവതി പറഞ്ഞു.

‘ഓഫീസിലെ ഒരു ചെറിയ നേതാവെന്ന നിലയില്‍ ഒരുപാട് ജീവക്കാര്‍ തന്നെ വിശ്വസിച്ചിരുന്നതിനാല്‍ ആ പിരിച്ച് വിടല്‍ എന്‍റെ ഹൃദയം തകര്‍ത്തു. എന്നാല്‍, ‘ഞാന്‍ എല്ലാം പറഞ്ഞ് കഴിഞ്ഞ ശേഷം ബോസ് എന്‍റെ മുന്നില്‍ വച്ച് കരഞ്ഞു. അത് എനിക്ക് വളരെ വിചിത്രമായി തോന്നി. ഞാനെന്താണ് ചെയ്യേണ്ടത് ലേബര്‍ ബോർഡിനെ സമീപിക്കണോ? അതോ അവര്‍ പറഞ്ഞതാണോ മോശമായ കാര്യം’ അവർ സോഷ്യൽ മീഡിയ യിൽ കുറിച്ചു.

shortlink

Post Your Comments


Back to top button