KeralaNews

ഉറി ഭീകരാക്രമണം; പാക്കിസ്ഥാനെ വെറുതെവിടില്ല, സൈന്യം തിരിച്ചടിക്കുമെന്ന് മോദി

കോഴിക്കോട്: ഇന്ത്യന്‍ സൈന്യം സംസാരിക്കുകയല്ല, തിരിച്ചടിക്കുകയാണ് ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെവിടില്ലെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. പാക്കിസ്ഥാന്‍ ഇതിന് മറുപടി പറയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ്ണ വിശ്വാസ.മുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തെയോര്‍ത്ത് അഭിമാനിക്കുന്നു. ഐക്യം, യോജിപ്പ്, സമാധാനം ഇവയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വികസനത്തിലേക്കു നീങ്ങുന്നതിനും ആവശ്യം. കശ്മീര്‍ ജനത ഇത് മനസ്സിലാക്കണം. കശ്മീര്‍ ജനതയെ സംരക്ഷിക്കുകയെന്നത് അവിടുത്തെ ഭരണകൂടത്തിന്റെ കടമയാണെന്നും മോദി പറഞ്ഞു.

ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 18 സൈനികരാണെങ്കില്‍ മുറിവേറ്റത് ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കാണെന്നും മോദി പറഞ്ഞു. പാക്കിസ്ഥാന്‍ ലോകത്തിനു നല്‍കുന്നത് താവ്രവാദമാണ്. ഇന്ത്യ ലോകത്തിന് കയറ്റുമതി ചെയ്യുന്നത് സാങ്കേതിക വിദ്യകളാണെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button