KeralaNewsIndiaInternational

ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഹിന്ദു സമൂഹത്തെ വാനോളം പുകഴ്ത്തി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ആഗോള സാമൂഹിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരത്തിനും ഹൈന്ദവ സമൂഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 15നു നടക്കുന്ന റിപ്പബ്ളിക്കന്‍ ഹിന്ദു കൂട്ടായ്മ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്കും റാലിയിലേക്കും അമേരിക്കന്‍ ജനതയെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ് വീഡിയോ.

ലോകപ്രശസ്ത വ്യക്തികളെയും ബോളീവുഡ് താരങ്ങളെയും ഹിന്ദുമത നേതാക്കന്മാരെയും പരിപാടിയില്‍ പങ്കെടുപ്പിക്കാനും റിപ്പബ്ളിക്കന്‍ ക്യാംപ് ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരങ്ങള്‍. ന്യൂജേഴ്സിയിലെ പിഎന്‍സി ആര്‍ട്സ് സെന്ററിലാണ് സമ്മേളനം നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button