NewsIndia

പാകിസ്ഥാന് നല്‍കാനായി വലിയ തിരിച്ചടികള്‍ അണിയറയില്‍ ഒരുങ്ങുന്നു

ന്യൂഡൽഹി:പാകിസ്താനെതിരെ നടപടികൾ ശക്തമാക്കി ഇന്ത്യ.പാകിസ്താനു നല്‍കി വന്ന അതിസൗഹൃദ രാജ്യമെന്ന പരിഗണന കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നു.ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.പാകിസ്താനുമായുള്ള സിന്ധു നദിജല കരാര്‍ പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ലോകവ്യാപാര സംഘടനയുടെ ‘ഗാട്ട്’ കരാറിന്റെ ഭാഗമായാണ് 1996-ൽ പാകിസ്താന് ഇന്ത്യ അതിസൗഹൃദ രാജ്യം എന്ന പദവി നല്‍കിയത്. ഇതനുസരിച്ച് ലോകവ്യാപാര സംഘടനയിലെ മറ്റ് അംഗങ്ങളേക്കാള്‍ പരിഗണന വ്യാപാരത്തിനായി പാകിസ്താന് ഇന്ത്യ നല്‍കുന്നുണ്ട്. പഴയതു പോലുള്ള മൃദുസമീപനം ആയിരിക്കില്ല ഇനിയെന്ന സന്ദേശം പാകിസ്താന് നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.പാകിസ്താനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി സപ്തംബര്‍ 29 ന് വിളിച്ചിരിക്കുന്ന യോഗത്തില്‍ വിദേശകാര്യ, വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button