Latest NewsNewsIndia

പ്രാണപ്രതിഷ്ഠ നടത്താൻ കഠിനമായ വ്രതാനുഷ്ഠാനങ്ങൾവേണം, നിലത്തുറങ്ങണം, ഗായത്രി മന്ത്രം ജപിക്കണം: ആചാര്യ സത്യേന്ദ്ര ദാസ്

രാംലല്ലയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍, ആരാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് അന്വേഷിക്കണം

അയോധ്യ: രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠക്ക് വ്രതമെടുക്കുന്നയാള്‍ കഠിനമായ വ്രതാനുഷ്ഠാനത്തിലൂടെ കടന്നുപോകണമെന്ന് അയോധ്യാ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്.

‘വ്രതമനുഷ്ഠിക്കുന്നയാൾ നിലത്ത് കിടന്നുറങ്ങണം, നുണ പറയരുത്, ഗായത്രി മന്ത്രം ചൊല്ലണം, ഇലയില്‍ ഭക്ഷണം കഴിക്കണം, ബ്രഹ്മചര്യം അനുഷ്ഠിക്കണം. പ്രാണപ്രതിഷ്ഠക്ക് മുമ്ബ് രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണുകള്‍ പുറത്തുകാണിക്കരുത്. പ്രാണപ്രതിഷ്ഠ പൂർത്തിയായ ശേഷം മാത്രമേ രാംലല്ലയുടെ കണ്ണുകള്‍ പുറത്തുകാട്ടാവൂ. ഇപ്പോള്‍ രാംലല്ലയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍, ആരാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് അന്വേഷിക്കണം’ -വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

read also: 15 സെക്കന്റില്‍ അഞ്ച് നില കെട്ടിടം തകർന്നു വീണു

അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസം തുടരുന്ന വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി നിലത്ത് കിടന്നുറങ്ങുന്നതായും ഇളനീര്‍ മാത്രമാണ് കുടിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button