IndiaNews

ഇനിയും ചെരിപ്പുകള്‍ എറിയൂ, ഞാന്‍ ഭയക്കില്ല: രാഹുല്‍ഗാന്ധി

സീതാപൂർ:തനിക്കെതിരെയുണ്ടായ ചെരിപ്പേറിൽ ആർ എസ് എസിനെയും ബി ജെ പി യെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി.തനിക്കെതിരെ ഇനിയും ചെരിപ്പുകൾ എറിഞ്ഞാലും താൻ ഭയപ്പെടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ബി ജെ പി യെയും ആർ എസ് എസിനെയും തനിക്ക് ഭയമില്ലെന്നും അവരുടെ ആഗ്രഹം തീരുന്നതുവരെ എറിയണമെന്നാണ് തനിക്ക് അവരോട് പറയാനുള്ളതെന്നും രാഹുൽ പറയുകയുണ്ടായി.

ഞാൻ നിങ്ങളെ ഭയക്കുന്നില്ല ,എനിക്കെതിരെ ഇനിയും ചെരിപ്പുകൾ എറിയാം എന്നാലും ഞാൻ പിറകോട്ടു പോകില്ലായെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.കൂടാതെ നിങ്ങളുടെ ദേഷ്യം തന്നെയാണ് നിങ്ങളുടെ തകർച്ചയെന്നും സ്നേഹത്തിലും ഐക്യത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കുകയുണ്ടായി.ഷൂ എറിഞ്ഞത് തനിക്കല്ല അടുത്തുനിന്നയാൾക്കാണ് കൊണ്ടതെന്നും രാഹുൽ വ്യക്തമാക്കി.നിയമസഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി സീതാപൂരിൽ നടന്ന കിസാൻ റാലിക്കിടെയാണ് രാഹുൽഗാന്ധിക്ക് നേരെ ചെരിപ്പേറുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button