Kerala

കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ് ; നിരവധി പേരുടെ പണം നഷ്ടമായി

കൊച്ചി : കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസത്തില്‍ പ്രമുഖ പത്രങ്ങളില്‍ കൊച്ചി എഡിഷനില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നവര്‍ക്ക് 90 ലക്ഷം വാഗ്ദാനം ചെയ്ത് കൊണ്ട് പരസ്യം വന്നിരുന്നു. ടെലികോം കമ്പനിയുടെ പേര് വ്യക്തമാക്കാതെയാണ് പരസ്യം വന്നത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള സ്ഥലമാണ് കമ്പനി ആവശ്യപ്പെടുന്നത്. ഏകദേശം 1 കോടി രൂപയോളമാണ് പ്രതിഫലമായി നല്‍കുന്നത്. മാത്രമല്ല 1.25 ലക്ഷം രൂപ മാസ വാടകയായി നല്‍കാമെന്നും പരസ്യത്തില്‍ പറയുന്നു.

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപമാണ് എന്നായിരുന്നു പരസ്യത്തില്‍. സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ആയ വികാസ് ഖാന, സ്വാതി മെഹ്‌റ എന്നിവരുടെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. സ്ഥലം നല്‍കാന്‍ താല്പര്യമുള്ളവര്‍ ഫോണ്‍ നമ്പരിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. സ്ഥലം സന്ദര്‍ശിക്കുന്നതിനായി ടെക്‌നീഷന്‍ സ്ഥലത്ത് എത്തണമെങ്കില്‍ 13,000 രൂപ കമ്പനി എക്‌സിക്യൂട്ടീവ് പറയുന്ന അക്കൗണ്ട് നമ്പറില്‍ നിക്ഷേപിക്കണം. കമ്പനിയുടെ നിര്‍ദേശപ്രകാരം ഒട്ടേറെ പേര്‍ അക്കൗണ്ട് നമ്പറിലേക്ക് പണം നിക്ഷേപിച്ചു. അനില്‍ റായ് എന്ന വ്യക്തിയുടെ പേരിലുള്ള ഐഡിബിഐ ബാങ്കിലേക്കാണ് പണം നിക്ഷേപിച്ചത്. നോയ്ഡയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്.

പണം നിക്ഷേപിച്ച ഉടന്‍ മൊബൈല്‍ നമ്പറിലേക്ക് പണം നിക്ഷേപിക്കും എന്ന സന്ദേശം ലഭിക്കും. എന്നാല്‍ ബാങ്കിങ് സമയം കഴിഞ്ഞത് മുതല്‍ അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. പണം നിക്ഷേപിച്ചവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും ഹരിയാനയിലും പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിന് പുറകില്‍ എന്ന് പോലീസ് പറയുന്നു. സാധാരണ കേരളത്തില്‍ ടവര്‍ സ്ഥാപിച്ചിട്ടുള്ള പ്രമുഖ ടെലികോം കമ്പനികള്‍ 30,000 രൂപയില്‍ താഴെയാണ് പണം നല്‍കുന്നത്. അഡ്വാന്‍സ് തുകയായി കമ്പനി പണം ആവശ്യപ്പെടാറുമില്ല. ഇനിയും ആളുകള്‍ പണം നിക്ഷേപിക്കാത്തിരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button