NewsInternational

ചൊവ്വയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് സ്പേസ്-എക്സ്!

സ്‌പേസ്-എക്‌സ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ചൊവ്വയിലേക്ക് പോകാനാണ് ഇത്തവണ സ്‌പേസ്-എക്‌സ് ക്ഷണിക്കുന്നത്. ചൊവ്വയെ കോളനിയാക്കാനുള്ള ശ്രമവുമായാണ് തങ്ങളെത്തുന്നതെന്നാണ് കമ്പനി മേധാവി എലോ മസ്‌ക് മെക്‌സിക്കോയില്‍ പറഞ്ഞത്. ചൊവ്വയിലേക്കുള്ള ഈന്റര്‍ പ്ലനേറ്ററി റോക്കറ്റ് 100 മനുഷ്യരേയും, അവരുടെ ലഗേജും വഹിക്കാന്‍ കഴിയുന്നതാകും. 20 കോടി ഡോളര്‍ ചിലവില്‍ വാഹനത്തിന് പോകാനായി പ്രത്യേക ലോഞ്ച് പാഡും ഫ്ലോറിഡയില്‍ ഉടനൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് വര്‍ഷത്തിനകം യാത്ര നടത്താനാകുമെന്നാണ് പ്രതീക്ഷ.

പരമാവധി ആളുകളെ പങ്കെടുപ്പിക്കാനായി ചിലവ് കുറഞ്ഞ രീതിയിലായിരിക്കും യാത്രാസൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് മുതല്‍ ഒന്‍പത് വരെ മാസമെടുത്താകും ഭൂമിയില്‍ നിന്ന് 14കോടി മൈല്‍ അകലെയുള്ള ഗ്രഹത്തിലേക്കുള്ള യാത്ര. ആദ്യമായി ചൊവ്വയിലിറങ്ങുന്ന മനുഷ്യരാകാനാണ് തങ്ങള്‍ ക്ഷണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ 2022ല്‍ ചൊവ്വയിലിറക്കാനാണ് ഇവരുദ്ദേശിക്കുന്നത്.

ഇവര്‍ ആദ്യ വാഹനത്തിന് പേരും നിശ്ചയിച്ചിട്ടുണ്ട്. ഹിച്ച്ഹൈക്കറിന്‍റെ ഗൈഡ് ടു ഗാലക്‌സിയെന്ന നോവലിനെ അനുസ്മരിച്ച് ഹാര്‍ട്ട് ഓഫ് ഗോള്‍ഡെന്നാകും വാഹനത്തിന് പേര് നല്‍കുക. മസ്‌കിന്റെ നേതൃത്വത്തില്‍ പഠന നിരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. എത്രയാണ് ചൊവ്വാ ദൗത്യത്തിനുള്ള ചിലവെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ചൊവ്വയിലേക്ക് ജീവനുള്ള വസ്തുക്കളൊന്നും ഇതുവരെയും പോയിട്ടില്ല. അതിനാല്‍ തന്നെ പുറപ്പെട്ടയാളുകള്‍ക്ക് അവിടെയെത്താനാകുമോ എന്നതാണ് പല ‘സഞ്ചാരപ്രിയ’രെയും ആശങ്കയിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button