Latest NewsNewsTechnology

മാഗ്നിറ്റിയൂഡ് സ്കെയിലിൽ 4.7 തീവ്രത! ചൊവ്വയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഉറവിടം കണ്ടെത്തി നാസ

ഗ്രഹത്തിനുള്ളിലെ ആഴത്തിൽ ഉണ്ടാകുന്ന മുഴക്കത്തെയാണ് ടെക്റ്റോണിക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്

ചൊവ്വയിൽ അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിന്റെ ഉറവിടം കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. നാസയുടെ ഇൻസൈറ്റ് ലാൻഡറാണ് ഭൂകമ്പത്തിന്റെ ഉറവിടത്തെക്കുറിച്ച് പഠനം നടത്തുകയും, അവ കണ്ടെത്തുകയും ചെയ്തിരിക്കുന്നത്. ഉൽക്ക പതിച്ചതിന്റെ പ്രകമ്പനത്തെ തുടർന്ന് ചലനം അനുഭവപ്പെട്ടതായേക്കാമെന്നാണ് ആദ്യം ശാസ്ത്രജ്ഞൻ കരുതിയിരുന്നത്. എന്നാൽ, തുടർന്നുള്ള പരിശോധനയിൽ ഇതിന് സമാനമായ തരത്തിൽ യാതൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് വീണ്ടും പഠനം നടത്തിയത്.

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂകമ്പമാണ് ചൊവ്വയിൽ അടുത്തിടെ അനുഭവപ്പെട്ടത്. മാഗ്നിറ്റിയൂഡ് സ്കെയിലിൽ 4.7 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഈ പ്രതിഭാസം ചൊവ്വയിൽ നടക്കുന്ന ടെക്റ്റോണിക് പ്രവർത്തനമാണെന്ന് ശാസ്ത്രസംഘം കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിനുള്ളിലെ ആഴത്തിൽ ഉണ്ടാകുന്ന മുഴക്കത്തെയാണ് ടെക്റ്റോണിക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചൊവ്വയിലെ തെക്കൻ അർദ്ധഗോളത്തിലെ അൽ-ഖാഹിറ വല്ലിസ് മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. ഇൻസൈറ്റ് നിലനിൽക്കുന്ന സ്ഥലത്തുനിന്നും ഏകദേശം 1200 അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

Also Read: വായ്പയ്ക്ക് ഇനി കൂടുതൽ ചെലവേറും! വായ്പ പലിശ നിരക്കുകൾ വീണ്ടും പുതുക്കി നിശ്ചയിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button