India

‘ഓപ്പറേഷന്‍ പരാക്രം’ കൃത്യമായ മുന്നൊരുക്കത്തോടെ; ബുദ്ധികേന്ദ്രം ഡോവല്‍

ന്യൂഡല്‍ഹി● ഉറിയില്‍ 18 ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് കൃത്യമായ മുന്നൊരുക്കതോടെയും ആസൂത്രണത്തോടെയും. ഓപ്പറേഷന്‍ ‘ഓപ്പറേഷന്‍ പരാക്രം’ എന്ന് പേരിട്ട ആക്രമണപദ്ധതിയുടെ പിന്നിലെ ബുദ്ധികേന്ദ്രം ശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു. ഭീകരർക്കെതിരായ ഇന്ത്യൻ സൈന്യത്തിന്റെ നടപടികൾ ഏകോപിപ്പിക്കുന്ന ചുമതലയാണ് കേന്ദ്രസര്‍ക്കാര്‍ ഡോവലിനെ എല്‍പ്പിച്ചിരുന്നത്.

പാക് അധിനിവേശ കാശ്മീരില്‍ 7 ദിവസത്തോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്ത്യ തിരിച്ചടി തുടങ്ങിയത്. ഇതിനായി കറുത്തവാവിന് തൊട്ടു മുന്‍പുള്ള ഇരുട്ട് കൂടിയ രാത്രി തെരഞ്ഞെടുത്തു. ഹെലിക്കോപ്റ്ററില്‍ നിയന്ത്രണ രേഖ കടന്ന ഇന്ത്യന്‍ സൈന്യം മൂന്നു കിലോമീറ്ററോളം ഉള്ളിലേക്കെത്തി ആക്രമണം നടത്തുകയായിരുന്നു. ഏഴോളം ഭീകര ക്യാമ്പുകളിലാണ് ആക്രമണം നടത്തിയത്. അർധരാത്രിയോടെ ആരംഭിച്ച ആക്രമണം പുലര്‍ച്ചെ വരെ നീണ്ടു. 38 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരെ സംരക്ഷിക്കാനെത്തിയ രണ്ട് പാക് സൈനികരും ഇന്ത്യന്‍ തോക്കിന്റെ ചൂടറിഞ്ഞു. ഈ സമയമത്രയും അതിര്‍ത്തിയില്‍ വ്യോമസേനയും സര്‍വ്വസജ്ജമായി നിന്നു.

പ്രത്യാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും, അജിത്‌ ഡോവലും സൈന്യത്തിന്റെ ഓരോ നീക്കവും നിരീക്ഷിച്ചുകൊണ്ടിരുന്നു. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണ പദ്ധതി മുൻകൂട്ടി അറിയിച്ചിരുന്നു.

ഇന്ത്യ നടത്തിയ തിരിച്ചടി പാക്കിസ്ഥാന്‍ തള്ളിയിട്ടുണ്ടെങ്കിലും തിരിച്ചടിയുടെ തെളിവുകള്‍ ഇന്ത്യന്‍ സേന ശേഖരിച്ചിട്ടുണ്ട്. കനത്ത നാശനഷ്ടമാണ് ഇന്ത്യന്‍ സേനയുടെ ആക്രമണത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തെളിവുകള്‍ അവശ്യഘട്ടത്തില്‍ പുറത്തുവിടും.

അതേസമയം, പാക്കിസ്ഥാന്‍ ഭഗത്ത് നിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയിലാണ് സൈന്യം. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച്‌ ഇവിടങ്ങളിലെ നിയന്ത്രണം പൂര്‍ണമായും ബി.എസ്.എഫ് ഏറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button