India

ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാക് താലിബാന്‍

ന്യൂഡല്‍ഹി● ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാക് താലിബാന്‍ രംഗത്ത്. ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ഭീകരർക്ക് തെഹ്‌രിക് ഇ താലിബാൻ ആഹ്വാനം നല്‍കി. കാശ്‌മീരിലേക്ക് കൂടുതല്‍ ജിഹാദികളെ അയക്കാനും ഇന്ത്യൻ സൈനികർക്കെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്താനുമാണ് പാക് താലിബാന്റെ ആഹ്വാനം.

പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചുവെന്ന ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക് താലിബാന്റെ ആഹ്വാനം.

കാശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും പാകിസ്ഥാൻ സൈന്യമാണ് തങ്ങളുടെ പ്രധാന ശത്രുവെന്നും കഴിഞ്ഞ മാസം പാക് താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കാശ്‌മീരിൽ ജിഹാദിന് ആഹ്വാനം ചെയ്‌ത താലിബാന്റെ നടപടി അപ്രതീക്ഷിതമായി. ഇന്ത്യ തിരിച്ചടി ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ താലിബാന്റെ നീക്കം പ്രവചനാതീതമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button