NewsLife Style

ചർമ്മത്തിൽ അടിക്കടി ഉണ്ടാകുന്ന ചൊറിച്ചിലിനെ അവഗണിക്കരുതേ

ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാത്തവരായി ആരും കാണില്ല .സാധാരണ ഘട്ടത്തില്‍ ഇത് പലരും കാര്യമായി എടുക്കാറില്ല.എന്നാല്‍ തൊലിപ്പുറത്തെ ചൊറിച്ചില്‍ ചിലപ്പോഴെങ്കിലും പല രോഗങ്ങളുടേയും ലക്ഷണമാവാറുണ്ട്.ചര്‍മരോഗങ്ങള്‍, അണുബാധ, കിഡ്നി പ്രശ്നങ്ങള്‍, ക്യാന്‍സര്‍ എന്നിവയ്ക്കെല്ലാം ചൊറിച്ചില്‍ ലക്ഷണമാകാം. അതുകൊണ്ടുതന്നെ ചൊറിച്ചില്‍ അടിക്കടി അനുഭവപ്പെടുന്നുവെങ്കില്‍ ഇതിനെ നിസാരമായി കാണരുത്.

ചൊറിച്ചിലും ചുവന്ന ചര്‍മവും എക്സീമ ലക്ഷണമാകാം.ഇത് സോറിയാസില് കാരണവും ഏതെങ്കിലും സാധനങ്ങള്‍ സ്പര്‍ശിയ്ക്കുന്നതു കൊണ്ടുള്ള അലര്‍ജി കാരണവുമാകാം.അണുബാധകള്‍ ചര്‍മത്തിലെ ചൊറിച്ചിലിന് കാരണമാകാം. പ്രത്യേകിച്ചു മീസില്‍സ്, ചിക്കന്‍പോക്സ് എന്നിവ. സ്കേബീസ് പോലുള്ള രോഗങ്ങളും ചര്‍മത്തിലെ ചൊറിച്ചിലിന് കാരണമാകുന്നുണ്ട്.ചര്‍മത്തിലെ ചൊറിച്ചില്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച്‌ ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സറുകളുടെയും തൊണ്ടയിലെ ക്യാന്‍സറുകളുടെയും ലക്ഷണമാകാം.

കിഡ്നി തകരാറിലാകുമ്പോൾ ദേഹത്തു ചൊറിച്ചില്‍ അനുഭവപ്പെടാം.ശരീരത്തില്‍ യൂറിയ അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. മറ്റു വിഷാംശം ശരീരത്തില്‍ അടിഞ്ഞു കൂടുന്നതും ചൊറിച്ചിലുണ്ടാക്കുന്നതിന് കാരണമാണ്.അലര്‍ജി പോലുള്ള കാരണങ്ങള്‍ കൊണ്ടല്ലാതെ ചര്‍മത്തില്‍ ചൊറിച്ചിലുണ്ടായാൽ അവ ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button