Kerala

ഐഎസ് ബന്ധം ആരോപിച്ച് കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തവരില്‍ മാധ്യമപ്രവര്‍ത്തകനും!

കൊച്ചി: ഞായറാഴ്ച കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്ത ആറ് പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും. ഐഎസ് ബന്ധം ആരോപിച്ചാണ് ഇവരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. തിരൂര്‍ സ്വദേശി സഫ്വാനാണ് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍. ഇയാള്‍ മാധ്യമപ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.

തേജസ് പത്രത്തിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പറയുന്നു. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായവര്‍ വിദേശത്തുള്ള ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെയായിരുന്നു വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇവര്‍ സംസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം.

ചാറ്റിംഗിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും പൊലീസിന്റെ സ്പെഷ്യല്‍ സെല്ലും പരിശോധിച്ചു വരികയാണ്. കണ്ണൂരിലെ കനകമല, കോഴിക്കോട്ടെ കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്നായിരുന്നു ആറുപേരെയും അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button