NewsInternational

പ്രവാസികള്‍ക്ക് വായ്പ :ബാങ്കുകള്‍ ജാഗ്രതയില്‍

ദോഹ: പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ഖത്തറിലെ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു. രാജ്യത്ത് നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായ സാഹചര്യത്തിലാണ് വായ്പ അനുവദിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നതെന്ന് ക്യു.ഐ.ബി. അധികൃതര്‍ വ്യക്തമാക്കി.

നിരവധി കമ്പനികള്‍ പ്രവാസി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നുണ്ട്. അതേസമയം പ്രവാസികള്‍ക്ക് വായ്പ നല്‍കുന്നത് നിര്‍ത്തലാക്കിയെന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ പ്രവാസികള്‍ വായ്പയ്ക്ക് അര്‍ഹനാണോ എന്നതാണ് വായ്പ നല്‍കാനുള്ള പ്രധാന ഘടകമായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ വായ്പ ലഭിക്കണമെങ്കില്‍ തൊഴില്‍ സുരക്ഷ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിരവധി ബാങ്കുകള്‍ അവരുടെ അംഗീകൃത പട്ടികയില്‍ ഉള്ള കമ്പനികളില്‍ വായ്പയ്ക്ക് അര്‍ഹരായ ജീവനക്കാരുടെ പട്ടിക പുനഃപരിശോധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തൊഴില്‍ സുരക്ഷയാണ് വായ്പയുടെ പ്രധാന വ്യവസ്ഥയെന്ന് ദോഹ ബാങ്കും സാക്ഷ്യപ്പെടുത്തുന്നു. വായ്പ ലഭിക്കാനുള്ള പരമാവധി കുറഞ്ഞ ശമ്പള നിരക്ക് 3,000 റിയാലില്‍ നിന്ന് 5,000 റിയാലാക്കി ഉയര്‍ത്തിയതായും ദോഹ ബാങ്ക് ഉദ്യോഗസ്ഥന്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button