NewsIndia

എയര്‍ ഏഷ്യയുടെ യാത്രാനിരക്കില്‍ വന്‍ ഇളവ്

മുംബൈ : യാത്രാ നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ഏഷ്യ ഇന്ത്യ. എല്ലാ ചിലവുകളും ഉള്‍പ്പെടെ 899 രൂപ മുതലുള്ള പുതിയ ഓഫര്‍ നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

കുറഞ്ഞ നിരക്കായ 899 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത് ഗുവാഹത്തി-ഇംഫാല്‍ റൂട്ടിലാണ്. ബംഗളൂരു- കൊച്ചി റൂട്ടില്‍ 999 രൂപയും, ബംഗളൂരു-ഗോവ റൂട്ടില്‍ 1,199 രൂപയും, ബംഗളൂര്‍-ചണ്ഡീഗഢ് റൂട്ടില്‍ 3,399 രൂപയും, ഗോവ-ഹൈദരാബാദ് റൂട്ടില്‍ 1,799 രൂപയും, ജയ്പൂര്‍-പൂനെ റൂട്ടില്‍ 2,399 രൂപയും ഡല്‍ഹി-ബംഗളൂരു റൂട്ടില്‍ 2,699 രൂപയുമാണ് പുതിയ ഓഫറിന് കീഴില്‍ വരുന്നത്. കൊച്ചി-ഹൈദരാബാദ് റൂട്ടി 2,699 രൂപയ്ക്കും യാത്ര ചെയ്യാം. ഈ ഓഫര്‍ ഒക്ടോബര്‍ എട്ടു മുതലാണ് ലഭിക്കുക.

2016 ഒക്ടോബര്‍ നാലു മുതല്‍ 2017 ഏപ്രില്‍ 27 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് ഈ ഓഫറുകള്‍ ഉപയോഗിക്കാം. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുന്നത് ഒക്ടോബര്‍ 16 വരെ മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button