KeralaNews

ഐ.എസ് കേരളഘടകത്തെക്കുറിച്ച് എന്‍.ഐ.എയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കൊച്ചി: ‘അന്‍സാറുല്‍ ഖലീഫ’ എന്നപേരിൽ ഐ.എസ്സിന്റെ കേരളഘടകം കേരളത്തിലെ യുവാക്കളെ ആകർഷിച്ചിരുന്നതായി എൻ ഐ എ.ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പരിശീലനം നേടിയ 30അംഗ സംഘമെന്ന് എൻ ഐ എ യുടെ വെളിപ്പെടുത്തൽ.

കൊച്ചിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനവേദിയിലേക്ക് ലോറി ഇടിച്ചുകയറ്റാനുള്ള പദ്ധതിയുള്‍പ്പെടെ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ കേരളത്തിലെ നാല് പ്രമുഖരെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്.കണ്ണൂര്‍ജില്ലയിലെ രണ്ടു പണ്ഡിതരുടെ സഹായവും കേരളത്തില്‍നിന്ന് ഐ.എസ്സിലേക്കു പോയവരുമായി ഇതില്‍ ചിലര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിലെ പത്തോളം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ആശയപ്രചാരണം നടത്തിയിരുന്നത്. ഇതിലൊരു ഗ്രൂപ്പിന്റെ അഡ്മിനാണ് കഴിഞ്ഞദിവസം കണ്ണൂര്‍ കനകമലയില്‍നിന്ന് അറസ്റ്റിലായ ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ്. എട്ടുമാസം മുമ്പാണ് സോഷ്യല്‍ മീഡിയയിയിലൂടെ ഇവര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞതെന്നാണ് കണ്ടെത്തൽ.

ഇവരില്‍ ചിലര്‍ നേരത്തേ കോയമ്പത്തൂരില്‍ ഒരുമിച്ച് പഠിച്ചിരുന്നതായും തീവ്രവാദചര്‍ച്ചകള്‍ക്കായി ഇവർ ‘ടെലിഗ്രാം മെസഞ്ചറിലൂടെയാണ് ബന്ധപ്പെട്ടിരുന്നതെന്നും സമീര്‍ അലി എന്ന വ്യാജപ്പേരിലാണ് മന്‍സീദ് ഗ്രൂപ്പിനെ നയിച്ചിരുന്നതെന്നുമടക്കമുള്ള വിവരങ്ങൾ എൻ ഐ എ ക്ക് ലഭിച്ചിട്ടുണ്ട്.എന്‍.ഐ.എ. ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യാജപ്പേരില്‍ ഈ ഗ്രൂപ്പില്‍ കയറിപ്പറ്റിയത് അന്വേഷണത്തില്‍ നിര്‍ണായകമായത്.കൊച്ചിയിലെ ആക്രമണപദ്ധതിയും ഇവര്‍ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തിരുന്നതായും പറയപ്പെടുന്നു.

ഐ.എസ്സിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അറബിക് പുസ്തകങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി.ഐ.എസ്. പ്രചാരകരായ രണ്ടു മലയാളികള്‍ ബഹ്‌റൈനില്‍ ജയിലിലുണ്ട്. ഇവരും കേരളത്തിലെ സംഘത്തില്‍പ്പെട്ടവരാണ്.ഐ.എസ്. ക്യാമ്പിലേക്ക് വടക്കേ മലബാറില്‍നിന്ന് ആദ്യം ചേക്കേറിയത് കണ്ണൂരിലെ വളപട്ടണം, തലശ്ശേരി എന്നിവിടങ്ങളിലുള്ളവരാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button