NewsGulf

ബുര്‍ജ് ഖലീഫയില്‍ നിന്ന് തഴേക്കിട്ട ഐഫോണിന് സംഭവിച്ചത്

ദുബായ്: പുതിയ മോഡലുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ ഉയരത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു കൊണ്ടുള്ള ഡ്രോപ് ടെസ്റ്റുകള്‍ പതിവാണ്. ഇത്തരത്തിൽ ഒരു പരീക്ഷണം ബുര്‍ജ് ഖലീഫയിലും നടന്നു. പക്ഷേ ടെസ്റ്റിനായി താഴേക്ക് വലിച്ചെറിഞ്ഞ ഫോണ്‍ പൊട്ടിയോ ഇല്ലയോ എന്ന് പരിശോധിക്കാനെത്തിയപ്പോഴാണ് ടെക്കികള്‍ക്ക് അബദ്ധം മനസ്സിലായത്. ഫോണും കൊണ്ട് ഏതോ വിരുതന്‍ പോയി.

ഡ്രോപ്പ് ടെസ്റ്റിനായി ഐഫോണ്‍ സെവന്‍ പ്ലസ് ആണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നും താഴേക്കിട്ടത്. ബുര്‍ജ് ഖലീഫയുടെ നൂറ്റിനാല്‍പ്പാത്തിയെട്ടാം നിലയില്‍ നിന്നുമായിരുന്നു ഇങ്ങനൊരു പരീക്ഷണം. സാമൂഹികമാധ്യമങ്ങളിൽ ഡ്രോപ് ടെസ്റ്റിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

താഴേക്ക് വീണ ഫോണ്‍ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത് നശിച്ചുപോയിരിക്കുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. പക്ഷെ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നും ഐഫോണ്‍ താഴെക്ക് വലിച്ചെറിഞ്ഞുകൊണ്ടുള്ള ആ പരീക്ഷണത്തിന് എതിരെ വലിയ വിമര്‍ശങ്ങളാണ് ഉയരുന്നത്.കെട്ടിടത്തിന് താഴെനില്‍ക്കുന്നവര്‍ക്ക് ഫോണ്‍ വീണ് പരുക്ക് പറ്റാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശങ്ങൾ.

പാഴാക്കി കളഞ്ഞ പണത്തെച്ചൊല്ലിയും വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തായാലും ഐഫോണ്‍ സെവന്‍ പ്ലസിന്റെ ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള ഡ്രോപ് ടെസ്റ്റ് വീഡിയോ യൂട്യൂബില്‍ ഇരുപത്തിയേഴ് ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button