KeralaNews

കനകമലയില്‍ ആദ്യമായല്ല: ഐ.എസ് കേരള ഘടകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി:രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ കേരള ഘടകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കണ്ണൂരിലെ കനകമലയിൽ അറസ്റ്റിലായ പ്രതികൾ നടത്തിയതു മൂന്നാമത്തെ യോഗമെന്ന് എൻ ഐ എ യുടെ വെളിപ്പെടുത്തൽ.നേരത്തേ രണ്ടു യോഗങ്ങൾ ചേർന്നത് കേരളത്തിനു പുറത്താണ്. കൂടാതെ ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽനിന്ന് ഈ ഗ്രൂപ്പുമായി ബന്ധം സ്ഥാപിച്ചവരുമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

പിടിയിലായ മൻസൂദിന്റെ വ്യാജൻ എന്നു കരുതുന്ന സമീർ അലിയുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടിൽ പോസ്റ്റുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.പോരാട്ടം തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നു വ്യക്തമാക്കുന്ന പോസ്റ്റിൽ മതപ്രബോധനങ്ങളും ഖിലാഫ മലയാളത്തിന്റ പേജും ദൃശ്യമായിരുന്നു.തിരുനെൽവേലിയിൽ പിടിയിലായ സുബ്ഹാനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേക്ഷണത്തിൽ നിന്ന് ഇയാളുടെ ഫോൺ തൊടുപുഴയിലുള്ള ബന്ധു വീട്ടിൽ നിന്ന് എൻ ഐ എ കണ്ടെടുത്തിട്ടുണ്ട്.ഇതേ തുടർന്ന് സുബ്ഹാനിയുടെ തൊടുപുഴയിലെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം , അറസ്റ്റിലായവരിൽനിന്നു പിടിച്ചെടുത്ത 12 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സി ഡാക്കിലെ സൈബർ ഫൊറൻസിക് വിദഗ്ധർ രണ്ടു ദിവസം കൊണ്ടു പരിശോധന പൂർത്തിയാക്കുമെന്നാണ് അറിയാൻ കഴിയുന്നത്.ഇതിലൂടെ രഹസ്യവിവരങ്ങൾ കൈമാറാനുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ചതിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണു അന്വേക്ഷണ സംഘത്തിന്റെ പ്രതീക്ഷ..

കോടതിയിൽ ഹാജരാക്കിയ ആറു പേർക്കു പുറമെ എത്രപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അന്വേഷകർ വെളിപ്പെടുത്തിയിട്ടില്ല.കൊല്ലം സ്ഫോടനത്തിൽ പ്രതികൾക്കുള്ള പങ്ക് സംശയിക്കുന്നുണ്ടെന്നും അതിനാൽ കൊല്ലം സിവിൽ സ്റ്റേഷനിൽ അടക്കം സമീപകാലത്തുണ്ടായ രണ്ടു സ്ഫോടനങ്ങളുടെ രാസപരിശോധനാ ഫലങ്ങളും പരിശോധിക്കുമെന്നും എൻ ഐ എ അറിയിച്ചിട്ടുണ്ട്. പ്രതികൾ അക്രമിക്കാൻ ലക്ഷ്യമിട്ട രണ്ടു ഹൈക്കോടതി ജഡ്ജിമാർ, രണ്ടു രാഷ്ട്രീയ നേതാക്കൾ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇവരെ എങ്ങനെ എവിടെ വച്ചാണ് ആക്രമിക്കാൻ പദ്ധതിയിട്ടതെന്ന വിവരം പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് എൻ ഐ എ യുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button