India

പ്രശസ്ത പെര്‍ഫ്യൂം സ്‌പെഷ്യലിസ്റ്റ് മോണിക്ക കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍

പനജി: സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെയെ മരിച്ച നിലയില്‍ കണ്ടെത്തി. 39 കാരിയായ മോണിക്കയെ ആരോ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ നഗ്നമായിരുന്നു മൃതദേഹം. പീഡനത്തിനുശേഷം കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കിയത്.

സങ്കോള്‍ഡ ഗ്രാമത്തിലെ വാടക വീട്ടിലാണ് മോണിക താമസിച്ചിരുന്നത്. വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് സംഭവം നടന്നത്. വീട്ടില്‍ കവര്‍ച്ച നടന്നതായും സംശയിക്കുന്നുണ്ട്.

എന്നാല്‍, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടിട്ടില്ലെന്ന് കാവല്‍ക്കാരന്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മറ്റ് വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button