NewsIndia

പാക്കിസ്ഥാന്‍ കരുതിയിരുന്നോ… പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ

ഇസ്ലാമാബാദ് : ഇന്ത്യപാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ത്യന്‍ സൈനികര്‍ പാക്ക് സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നുവെന്ന് പാക്കിസ്ഥാന്‍ സൈനിക വക്താവ് ലഫ്.ജനറല്‍ അസിം ബജ്‌വ പറഞ്ഞു. ചൈനീസ് മാധ്യമമായ സിന്‍ഹുവയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്റര്‍സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ അസിം ബജ്‌വയുടെ ആരോപണം.

സെപ്റ്റംബര്‍ 29ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം എല്ലാ ദിവസവും രാത്രിയില്‍ ഇന്ത്യന്‍ സൈന്യം പാക്ക് സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വെടിവയ്പ്പ് രൂക്ഷമായിരുന്നുവെന്നും ബജ്‌വ പറഞ്ഞു. വിവിധ തരത്തിലുള്ള ആയുധങ്ങളും തോക്കുകളും ഷെല്ലുകളും ഉപയോഗിച്ച് നിരവധി തവണയാണ് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍, ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ തെളിവുകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്റെയും ദൃക്‌സാക്ഷികളുടെയും പ്രതികരണങ്ങളാണ് പുറത്തുവന്നത്.

മിന്നലാക്രമണത്തിനുശേഷം പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ 25 തവണയാണ് വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. മൂന്നു സൈനികര്‍ക്കും ഏതാനും പ്രദേശവാസികള്‍ക്കും നിസാര പരുക്കേറ്റിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button