Kerala

മുത്തലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രം; പാരമ്പര്യത്തില്‍ ഇടപെട്ട് ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് കാന്തപുരം

കൊച്ചി: മതേതര രാജ്യത്ത് മുത്തലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതിനെതിരെ പ്രതികരിച്ച് കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര്‍.. പാരമ്പര്യത്തില്‍ ഇടപെട്ട് ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് കാന്തപുരം പറയുന്നു. മതത്തെ വേദനിപ്പിക്കുന്ന തീരുമാനമാണ് കേന്ദ്രം എടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകീകൃത സിവില്‍ കോഡില്‍ നടക്കുന്ന ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും അതിനോട് യോജിപ്പില്ലെന്നും കാന്തപുരം അറിയിച്ചു. മതങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. അങ്ങനെയൊരു തീരുമാനം കേന്ദ്രം എടുക്കരുതെന്നും കാന്തപുരം ആവശ്യപ്പെടുന്നു.

മതേതര രാജ്യത്ത് അനുചിത സ്ഥാനമാണ് മുത്തലാഖിനുള്ളതെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. മുസ്ലീം പുരുഷന്‍മാര്‍ക്ക് മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യമാരില്‍ നിന്നും വിവാഹമോചനം നേടാന്‍ അനുവദിക്കുന്നതാണ് മുത്തലാഖ്. ഇത് ലിംഗ സമത്വത്തെ ഹനിക്കുന്നതും വിവേചനപരവും യുക്തിരഹിതവും നീതിയുക്തവുമല്ലാത്ത രീതിയാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button