KeralaNews

പിണറായി സര്‍ക്കാരില്‍ ‘ ബന്ധു നിയമനം’ കൂടുന്നു : ശ്രീമതിയ്ക്കും ഇ.പി.ജയരാജനും പുറമെ മറ്റൊരു മന്ത്രിയും വിവാദത്തില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് തലവേദനയായ ബന്ധുനിയമന വിവാദം പുതിയ തലത്തിലേയ്ക്ക്. ശ്രീമതിയ്ക്കും, ഇ.പി.ജയരാജനും പുറമെ മറ്റൊരു മന്ത്രി കൂടി വിവാദത്തില്‍പ്പെട്ടു.. പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുക്കളെ നിയമിച്ചതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി ജയരാജനു പിന്നാലെ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ബന്ധുവിനെ നിയമിച്ച് വിവാദത്തിലായിരിയ്ക്കുന്നത്. മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധു രാജേഷിനെ കാപെക്‌സില്‍ നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്. രാജേഷ് കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജലന്‍സ് അന്വേഷണം നേരിടുന്നയാളാണ്.

മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ബി.തുളസീധരക്കുറുപ്പ് 2010 ല്‍ കോംപ്ലക്‌സ് ചെയര്‍മാനായിരിക്കെയാണ് എം.ഡിയായി രാജേഷിനെ നിയമിച്ചത്. സിപിഎം നേതാക്കളുടെ മക്കളില്‍ പലരും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി നായനാരുടെ ചെറുമകനെ കിന്‍ഫ്ര വിഡിയോ പാര്‍ക്കിന്റെ തലപ്പത്ത് നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം 29 ന് ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button