Gulf

മസ്ക്കറ്റില്‍ ജോലി ഒഴിവുകള്‍

തിരുവനന്തപുരം മസ്‌കറ്റിലെ പ്രമുഖ പ്രിന്റിംഗ് പ്രസ് കമ്പനിയിലേക്ക് ഓഫ്‌സെറ്റ് പ്രിന്റര്‍ തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ പുരുഷന്മാരില്‍ നിന്നും ഒ.ഡി.ഇ.പി.സി വഴി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, ഓഫ്‌സെറ്റ് പ്രിന്റര്‍ തസ്തികയില്‍ 6-8 വര്‍ഷത്തെ പ്രവൃത്തിപരിചയം, Heidelberg Speedmaster 102 4COL Machine കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യതകള്‍. ഗള്‍ഫ് പരിചയം അഭികാമ്യം. പ്രായം – 28 – 35.

മുംബൈയില്‍ നിന്ന് സൗജന്യ എയര്‍ടിക്കറ്റ്, മെഡിക്കല്‍, താമസം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. വിശദവിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍ : 0471 – 2576314/19. താത്പര്യമുള്ള അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ സഹിതം [email protected] എന്ന വിലാസത്തില്‍ ഒക്ടോബര്‍ 25 നകം അപേക്ഷിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button