India

ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുഡ്ഗാവിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജനായ അരവിന്ദ് ജിന്‍ഡാലാണ് അറസ്റ്റിലായത്. രണ്ടു ദിവസത്തിനുശേഷമാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു.

രണ്ടു വര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ദീര്‍ഘകാലമായി തുടരുന്ന വേദനയ്ക്കു ചികിത്സ നേടുന്നതിനായാണ് സ്ത്രീ ആശുപത്രിയിലെത്തിയത്. ഇവരെ പരിശോധിച്ച ഡോക്ടര്‍ പിന്നീട് എക്‌സ്‌റേ പരിശോധിക്കാനെന്നു പറഞ്ഞ് കാത്തിരിക്കാന്‍ പറഞ്ഞു. ഇതിനുശേഷം ജോലി നേടാന്‍ സഹായിക്കാമെന്നു പറഞ്ഞ് സ്ത്രീയെ ദ്വാരകയിലെ ഫ്‌ളാറ്റിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button