International

ഇന്ത്യ – പാക് അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചൈന

ബീജിംഗ് : പാകിസ്ഥാനുമായുള്ള അതിര്‍ത്തി 201ഓടെ പൂര്‍ണമായി അടയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം യുക്തിരഹികതമാണെന്നും അത് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും വിദഗ്ദ്ധരെ ഉദ്ധരിച്ചു കൊണ്ട് ചൈനയിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ചൈനയുടെ ആഗ്രഹമെന്നും ഇരുവരും വ്യക്തമാക്കി.

3323 കിലോമീറ്റര്‍ നീളത്തിലുള്ള അതിര്‍ത്തിയാണ് 2018 ഡിസംബറോടെ പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചത്. ഉറി ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്നതിന് വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ആക്രമണത്തെ കുറിച്ച് വിശദമായ അന്വേഷണവും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ തീരുമാനം യുക്തിക്ക് നിരക്കുന്നതാണെന്ന് കരുതാനാവില്ലെന്ന് ചൈനയിലെ പത്രമായ ഗ്ലോബല്‍ടൈംസ്, ഷാംഗ്ഹായ് അക്കാഡമിയിലെ ഗവേഷകന്‍ ഹൂ സിയോംഗിനെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി അടയ്ക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി വ്യാപാര ചര്‍ച്ചകളെ ബാധിക്കുമെന്ന് ഹൂ ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ശീതയുദ്ധത്തെയാണ് ഈ തീരുമാനം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴത്താനേ ഇന്ത്യയുടെ ഈ നീക്കം സഹായിക്കുകയുള്ളൂവെന്ന് ഷാംഗ്ഹായ് മുനിസിപ്പില്‍ സെന്ററിലെ ഏഷ്യന്‍ സ്റ്റഡീസിലെ ഗവേഷകനും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button