International

80 കാരിയെ വൃദ്ധസദനത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടതാകുന്ന വൃദ്ധന്മാര്‍ക്ക് വൃദ്ധസദനങ്ങളാണ് ആശ്രയം. എന്നാല്‍, ഇവിടെയും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നാലോ? 80 കാരിയുടെ അവസ്ഥ കണ്ടാല്‍ കണ്ണുനനയും. 80 കാരിയെ വൃദ്ധസദനത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

തായ്വാനിലാണ് സംഭവം നടന്നത്. കട്ടിലില്‍നിന്നും താഴെ ഇറങ്ങിയതിനാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. ഈ അമ്മയെ കെയര്‍ടേക്കര്‍ക്ക് എങ്ങനെ അടിക്കാന്‍ തോന്നിയെന്ന് തോന്നിപ്പോകാം. ശരീരം തീരെ ശോഷിച്ച് പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് വൃദ്ധ.

മുഖത്തടിക്കുകയും പിന്നീട് പുറത്തടിക്കുകയും ചെയ്തു. മര്‍ദ്ദിച്ചുകൊണ്ട് കട്ടിലിലേക്ക് കയറാനുള്ള നിര്‍ദ്ദേശം നല്‍കുകയാണ് ഇയാള്‍. തറയില്‍ നിന്ന് നിരങ്ങി നീങ്ങി കട്ടിലിലേക്ക് കയറാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button