India

കണ്ണൂരിലെ കൊലപാതകം : അമിത് ഷാ പ്രതികരിക്കുന്നു

ന്യൂഡല്‍ഹി : കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലുണ്ടായ കൊലപാതകം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന് ശേഷം ആക്രമണങ്ങള്‍ വര്‍ധിച്ചത് സിപിഎമ്മിന്റെ അരക്ഷിതാവസ്ഥയാണ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട രമിത്തിന്റെ പിതാവ് ഉത്തമനെ 2002ല്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണ്. മുഖ്യമന്ത്രിയുടെ രക്ഷാകര്‍തൃത്വത്തിലാണ് കൊലപാതകം അരങ്ങേറുന്നത്. രമിത്ത് വധം സിബിഐക്ക് വിടണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന അതിക്രൂര ആക്രമണങ്ങള്‍ ജനാധിപത്യത്തിന് വിരുദ്ധമാണ്. രാഷ്ട്രീയമായ അഭിപ്രായ വത്യാസങ്ങളുണ്ടാകാമെങ്കിലും എതിരാളികളെ കൊലക്കത്തിക്കിരയാക്കുന്നത് അംഗീകരിക്കില്ല. മാര്‍ക്‌സിസ്റ്റ് അതിക്രമങ്ങളുടെ വലിയ കേന്ദ്രമാണ് കണ്ണൂര്‍. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന കൊലപാതകം ഇടതു സര്‍ക്കാരിന്റെ യഥാര്‍ഥ ഉദ്യേശമാണ് വ്യക്തമാക്കുന്നത്. മാര്‍ക്‌സിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ പ്രസ്ഥാനത്തിനൊപ്പം ഉറച്ച നിലപാട് സ്വീകരിക്കുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായും അമിത് ഷാ പറഞ്ഞു.

രാഷ്ട്രീയ പകപോക്കലിന് ഇരയാകുകയാണ് കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ ദുസ്സൂചനയാണെന്നും അമിത് ഷാ പറഞ്ഞു. രമിത്തിന്റെ പിതാവിന്റെ കൊലപാതകം രമിത്തിന്റെ അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു. അവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ശേഷം അടുത്തിടെ ഇവരുടെ വീടും സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. അസ്വസ്ഥതയുണ്ടാക്കുന്ന ആക്രമണങ്ങളാണിതെല്ലാം അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button