Latest NewsNewsIndia

കൊവിഡ് മഹാമാരി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: ഉറപ്പിച്ച് അമിത് ഷാ

2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദ​ഗതി ബിൽ പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമഭേദ​ഗതി.

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് മഹാമാരി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സി‌എ‌എ നടപ്പാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്നും എന്നാൽ, കൊവിഡ് പ്രതിസന്ധിക്ക് ശേഷം തങ്ങൾ സിഎഎ നടപ്പാക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ ബം​ഗാൾ സന്ദർശനത്തിനിടെ വ്യക്തമാക്കി.

‘സി‌എ‌എ ഒരു യാഥാർത്ഥ്യമായിരുന്നു, സി‌എ‌എ ഒരു യാഥാർത്ഥ്യമാണ്, സി‌എ‌എ ഒരു യാഥാർത്ഥ്യമാകും. ഒന്നും മാറിയിട്ടില്ല. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഞങ്ങൾ സിഎഎ നടപ്പാക്കുക തന്നെ ചെയ്യും’- അമിത് ഷാ പറഞ്ഞു. അതേസമയം, ബംഗാളിലെ അക്രമത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും അമിത് ഷാ രം​ഗത്തെത്തി. ബിർഭൂമിൽ തൃണമൂൽ കോൺ​​ഗ്രസ് ഒമ്പത് പേരെ ജീവനോടെ ചുട്ടുകൊന്നുവെന്നും ബം​ഗാളിൽ മമതാ ബാനർജി അഴിമതിയും അക്രമവും അവസാനിപ്പിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അമിത് ഷാ പറഞ്ഞു.

Read Also: സിഗററ്റ് വലി ചോദ്യം ചെയ്തു: സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് പരിക്ക്

2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദ​ഗതി ബിൽ പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമഭേദ​ഗതി. എന്നാൽ, സിഎഎക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ പലഭാ​ഗത്തുമുണ്ടായത്. സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button