KeralaLatest NewsNews

പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. 22ന് കോഴിക്കോടാണ് ആദ്യ പരിപാടി. 23ന് കാസര്‍കോട്, 24ന് കണ്ണൂര്‍, 25ന് മലപ്പുറം, 27ന് കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.

Read Also: ദിവസങ്ങൾ നീണ്ട കാത്തിരിപ്പ്! കേളകത്തെ വിറപ്പിച്ച കടുവ കെണിയിൽ

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രില്‍ 22 ന് കണ്ണൂരിലാണ് അവസാനിക്കുക.

പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. ‘പുറം തള്ളലിന്റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രകടമാകുന്നത്. മനുസ്മൃതിയെ പ്രതിഷ്ഠിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഷലിപ്തമായ നിയമമാണ് പൗരത്വ ഭേദഗതി നിയമം. അതുവഴി മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കാനാണ് നീക്കം. പൗരത്വത്തെ മതത്തെ അടിസ്ഥാനമാക്കി നിര്‍വചിക്കുന്നു. മൗലികാവകാശം ഹനിക്കുന്ന രീതിയില്‍ നിയമം കൊണ്ടുവരാനാകില്ല’, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button