NewsInternational

കാബൂളിലെ ഷിയാ ആരാധനാലയത്തില്‍ ഭീകരാക്രമണം

കാബൂള്‍: കാബൂളിലെ ഷിയാ ആരാധന കേന്ദ്രത്തിൽ ഭീകരാക്രമണം. ആക്രമണത്തിൽ 14 പേര്‍ മരിച്ചു. പ്രദേശിക സമയം വൈകീട്ട് എട്ട് മണിയോടെ കാബൂളിന്‍റെ പശ്ചിമ മേഖലയിലെ ആരാധനാലയത്തിലാണ് ആക്രമണമുണ്ടായത്. ഇത് കാബൂളിലെ ഏറ്റവും വലിയ ഷിയാ ആരാധനാലയമാണ്.

ആക്രമണത്തിൽ ഒരു പോലീസുകാരനും മരിച്ചു. മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. തോക്കുധാരികളായ ഭീകരർ ആരാധനാലയത്തിലേക്ക് കടന്ന് കയറി വെടിവെപ്പ് നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് തിരിച്ചാക്രമിക്കുകയും 2 ഭീകരരെ വധിക്കുകയും ചെയ്തു. ഷിയാക്കളുടെ വിശുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയവരാണ് അക്രമത്തിനിരയായത്. വിശുദ്ധ ദിനത്തോടനുബന്ധിച്ച് ആക്രമങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ കനത്ത പോലീസ് നിരീക്ഷണത്തിലായിരുന്നു കാബൂളിലെ ഷിയാ കേന്ദ്രങ്ങള്‍. 2011 ല്‍ ഇതേ ദിനത്തിലുണ്ടായ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button