NewsIndia

ആര്‍.എസ്.എസ്. നിക്കറുപേക്ഷിച്ചതിന്‍റെ കാരണം വ്യക്തമാക്കി ലാലുപ്രസാദ് യാദവ്

പട്ന: 90-വര്‍ഷങ്ങളായി ആര്‍.എസ്.എസ്കാര്‍ യൂണിഫോമായി ഉപയോഗിച്ച് വന്നിരുന്ന ഖാക്കി നിക്കര്‍ ഉപേക്ഷിച്ച് ട്രൗസറുകള്‍ ആക്കാന്‍ പ്രേരണയായത് തന്‍റെ ഭാര്യ റാബ്രിദേവിയാണെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്.

“റാബ്രി കാരണമാണ് ആര്‍.എസ്.എസ്കാര്‍ നിക്കര്‍ ഉപേക്ഷിച്ചത്. മുതിര്‍ന്ന ആര്‍.എസ്.എസ്കാര്‍ വരെ നിക്കറുമിട്ട് ഒരു നാണവും ഇല്ലാതെ നടക്കുന്നു എന്ന റാബ്രിയുടെ പറച്ചില്‍ കേട്ടാണ് അവര്‍ ഇപ്പോള്‍ മാറിയത്,” തന്‍റെ സ്വതസിദ്ധമായ ഹാസ്യശൈലിയില്‍ ലാലു പറഞ്ഞു.

റാബ്രിയുടെ പ്രസ്താവന കാരണമാണ് ആര്‍.എസ്.എസ്കാര്‍ നിക്കര്‍ ഉപേക്ഷിച്ച് ഒരു മാറ്റത്തിന് തയാറായതെന്ന് ലാലു ട്വിറ്റര്‍ മുഖേനയാണ് കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button