Kerala

കത്തി താഴെ ഇടെടാ ; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ഹാഷ്ടാഗ്

കണ്ണൂര്‍ : രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ അശാന്തി പടരുന്ന കണ്ണൂര്‍ ജില്ലയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പുതിയ ഹാഷ്ടാഗ്. തലശ്ശേരി ബിരിയാണിയുടെയും തെയ്യത്തിന്റെയുമെല്ലാം നാടായ കണ്ണൂരിന്റെ പേര് കേള്‍ക്കുമ്പോള്‍ കൊലപാതകങ്ങളും ബോംബുകളും വാളുകളും മനസില്‍ വരുന്ന ഈ സ്ഥിതിക്ക് അറുതി വരുത്തണമെന്നാണ് നവ മാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം.

മോഹന്‍ ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടത്തിലെ സംഭാഷണത്തില്‍ നിന്ന് കടമെടുത്ത ”കത്തിതാഴെഇടടാ” എന്ന ഹാഷ് ടാഗോടു കൂടിയ പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അക്രമരാഷ്ട്രീയത്തിനെതിരായ ശ്രീനിവാസന്റെ പ്രസ്താവനയാണ് ചില പോസ്റ്റുകളില്‍ ഉള്ളത്. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു എന്ന ഖുര്‍ആന്‍ വചനവും പോസ്റ്റുകളില്‍ ഉണ്ട്. നീ ഏത് പതാകക്ക് വേണ്ടി പിടഞ്ഞു മരിച്ചാലും നഷ്ടം നിനക്ക് മാത്രം അതുകൊണ്ട്, ചിന്ത ഇവിടെ ഉദിക്കട്ടെ, ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി? നമ്മള്‍ പോസ്റ്റു ചെയ്യുന്നത്: കത്തി താഴെ ഇടെടാ, പാര്‍ട്ടി ഗുണ്ടകള്‍ വായിക്കുന്നത്: കുത്തി താഴെ ഇടടാ ; എന്നിങ്ങനെയാണ് പോസ്റ്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button