NewsInternational

മരണത്തിനു ശേഷവും കോടികള്‍ സമ്പാദിക്കുന്നതില്‍ ഒന്നാമന്‍ ആര്?

സ്വന്തം മരണത്തിനു ശേഷവും ഭൂമിയില്‍ അവശേഷിപ്പിച്ചു പോയ തങ്ങളുടെ സൃഷ്ടികളുടെ സഹായത്തോടെ കോടികള്‍ സമ്പാദിക്കുന്നവരുടെ പട്ടികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും മൈക്കിള്‍ ജാക്സണ് ഒന്നാം സ്ഥാനം. ഈ വര്‍ഷമാദ്യം ലോകത്തോട്‌ വിടപറഞ്ഞു പോയ പ്രിന്‍സ്, ഡേവിഡ്‌ ബോവി എന്നിവരെ മറികടന്നാണ് മൈക്കിള്‍ ജാക്സണ്‍ തന്‍റെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഫോബ്സ് മാഗസിന്‍ നടത്തിയ കണക്കെടുപ്പിലാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 1-ന് അവസാനിച്ച 12 മാസ കാലഘട്ടത്തില്‍ ജാക്സന്‍റെ സമ്പാദ്യം 825-മില്ല്യണ്‍ ഡോളാറായിരുന്നു എന്ന അത്ഭുതപ്പെടുത്തുന്ന കണക്ക് പുറത്തു വന്നിരിക്കുന്നത്.

അബദ്ധത്തില്‍ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതു മൂലം കഴിഞ്ഞ ഏപ്രിലില്‍ മരണമടഞ്ഞ പ്രിന്‍സിന് 25-മില്ല്യണ്‍ ആണ് സമ്പാദ്യം. പ്രിന്‍സ് അഞ്ചാം സ്ഥാനത്താണ്.

ആദ്യ 13 സ്ഥാനങ്ങളില്‍ ഉള്ളവരും മരിച്ച വര്‍ഷവും അവരുടെ സമ്പാദ്യവും:

1. മൈക്കിള്‍ ജാക്സണ്‍ (2009) – USD 825 million
2. ചാള്‍സ് ഷൂള്‍സ് (2000) – USD 48 million
3. ആര്‍നോള്‍ഡ് പാമര്‍ (2016) – USD 40 million
4. എല്‍വിസ് പ്രസ്ലി (1977) – USD 27 million
5. പ്രിന്‍സ് (2016) – USD 25 million
6. ബോബ് മാര്‍ലി (1981) – USD 21 million
7. തിയോഡോര്‍ “ഡോ. സ്യൂസ്” ഗീസല്‍ (1991) – USD 20 million
8. ജോണ്‍ ലെന്നന്‍ (1980) – USD 12 million
9.ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ (1955)- USD 11.5 million
10. ബെറ്റി പേജ് (2008) – USD 11 million
11. ഡേവിഡ്‌ ബോവി (2016)- USD 10.5 million
12. സ്റ്റീവ് മക്വീന്‍ (1980) – USD 9 million
13. എലിസബത്ത്‌ ടെയ്ലര്‍ (2011) – USD 8 million

shortlink

Related Articles

Post Your Comments

Related Articles


Back to top button