KeralaNews

അഞ്‌ജു പോകുന്ന പള്ളിയേതെന്ന് സോഷ്യൽ മീഡിയ; താൻ പോകുന്ന പള്ളി വെളിപ്പെടുത്തി അഞ്‌ജു

 

കോട്ടയം: സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ പുറത്താക്കിയ ഇ പി ജയരാജന് അതെ നാണയത്തിൽ തന്നെ മറുപടി കിട്ടിയതിനെ ഇന്നലെ മുതൽ ട്രോളുകയാണ് സമൂഹ മാധ്യമങ്ങൾ.’കാര്യങ്ങള്‍ക്ക് എന്തൊരു സ്പീഡാ.. അഞ്‌ജു പോകുന്ന പള്ളി ഏതെന്നായി സോഷ്യൽ മീഡിയയിലെ ട്രോളുകൾ. ചില വിരുതന്മാര്‍ ഈ ചോദ്യത്തിന് ഉത്തരവും കണ്ടെത്തിയിരുന്നു. കണ്ണൂര്‍, പേരാവൂരിലെ സെന്‍റ് ജോസഫ് ഫൊറോനാ പള്ളി.

എന്നാല്‍, ഇത് ശ്രദ്ധയിൽ പെട്ട അഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ;അത് തന്‍റെ ഇടവക പള്ളിയാണെന്നും താന്‍ പോകുന്നത് കോട്ടയത്തെ പുതുപ്പള്ളി പള്ളി (മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടവക പള്ളി) യിലാണെന്നും അഞ്ജു ചില മാധ്യമങ്ങളോട് വെളിപ്പെടുത്തി.മന്ത്രിയെ വിവാദങ്ങള്‍ പിടിമുറുക്കിയതു മുതല്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് തന്‍റെ പള്ളി ഏതാണ് എന്നതാണെന്നും അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അഞ്ജു പറഞ്ഞു. വൈകാതെ പ്രതികരിച്ചേക്കുമെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തെ കുത്തിമുറിവേല്‍പ്പിക്കുന്നത് ശരിയല്ലല്ലോ എന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button