Kerala

24 വര്‍ഷം മുന്‍പ് വീരമൃത്യ വരിച്ച ജവാന്റെ ഭൗതികാവശിഷ്ടം ജന്മനാട്ടില്‍

പള്ളിക്കത്തോട്● 24 വര്‍ഷം മുമ്പ് തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭൌതികാവശിഷ്ടം ജന്മനാട്ടില്‍ എത്തിച്ചു. നാഗാലാന്‍ഡില്‍ വച്ച് കൊല്ലപ്പെട്ട ഏഴാച്ചേരിയില്‍ എ.ടി.ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ സെക്കന്‍ഡ് ലഫ്റ്റനന്റ് തോമസ് ജോസഫിന്റെ ഭൗതികാവശിഷ്ടങ്ങളാണ് രണ്ട് വ്യാഴവട്ടക്കാലത്തിന് ശേഷം നാട്ടിലെത്തിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികാവശിഷ്ടങ്ങള്‍ വ്യാഴാഴ്ച കൊച്ചി വിമാനത്താവളത്തില്‍ പാലാ ആര്‍.ഡി.ഒ. രാജന്‍ ഏറ്റുവാങ്ങി. വീട്ടിലെത്തിച്ച ഭൗതികാവശിഷ്ടത്തില്‍ ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ ക്യാപ്റ്റന്‍ ഷീബാ രവി, സൈനിക വകുപ്പ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സംസ്‌കാരശുശ്രൂഷകള്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ഇന്ന് രാവിലെ 10.30ന് പള്ളിക്കത്തോട് കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളി സെമിത്തേരിയില്‍ നടക്കും.

shortlink

Post Your Comments


Back to top button