
ന്യൂഡല്‍ഹി : ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലായിരുന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച.
അടിയന്തര സാഹചര്യം വിലയിരുത്തിയ യോഗം സൈനിക നടപടികളിലേക്ക് കടക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായാണ് വിവരം. നിലവിലെ സ്ഥിതിഗതികള്‍ യോഗം സൂക്ഷ്മമായി വിലയിരുത്തി. പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാനാവശ്യമായ ആയുധങ്ങളുടെ വിവരങ്ങള്‍ പ്രധാനമന്ത്രി സൈനിക മേധാവികളുമായി ചോദിച്ചറിഞ്ഞു. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇന്ത്യക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments