Latest NewsNewsIndia

ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണം; പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പാകിസ്താനുമായി സംസാരിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. പാക് കരസേന മേധാവി അസിം മുനീറുമായാണ് മാര്‍കോ റൂബിയോ സംസാരിച്ചത്. ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറാണെന്നും മാര്‍കോ റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കുറക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് സൗദിയും രംഗത്തെത്തിയിരുന്നു.

അതേസമയം നാഷണല്‍ കമാന്‍ഡ് അതോറിട്ടി യോഗം പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിളിച്ചു. രാജ്യത്തിന്റെ ആണവായുധവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ചതായി പാകിസ്താന്‍ സൈന്യം അറിയിച്ചു.

പാകിസ്താന്റെ നാല് വ്യോമത്താവളങ്ങളില്‍ സ്‌ഫോടനം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നൂര്‍ഖാന്‍, റാഫിഖി ,മുറിദ് വ്യോമത്താവളങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പാകിസ്താന്റെ വ്യോമപാത പൂര്‍ണമായും അടച്ചു. ഇന്ത്യക്കെതിരായ ഓപ്പറേഷന് ‘ബുര്യാന്‍ ഉള്‍ മറൂസ്’ എന്ന് പേരിട്ട പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button