Kerala

ജയലളിതയുടെ ആരോഗ്യത്തിന് പൂജയും വഴിപാടുമായി ബിജു രമേശ്‌ 

തിരുവനന്തപുരം● ഗുരുതരാവസ്ഥയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ.ജയലളിതയുടെ അസുഖം വേഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ വരാന്‍ ബാറുടമ ബിജു രമേശിന്റെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ ക്ഷേത്രത്തില്‍ വഴിപാടുകളും പൂജയും നടത്തി.

വെണ്‍പാലവട്ടം ശ്രീഭഗവതി ക്ഷേത്രത്തിലാണ് പ്രത്യേക പൂജയും വഴിപാടുകളും നടത്തിയത്. കയ്യില്‍ ജയലളിതയുടെ ഫോട്ടോയുമായാണ് നേതാക്കളില്‍ പലരും ചടങ്ങില്‍ പങ്കെടുത്തത്. എ.ഐ.എ.ഡി.എം.കെ. സംസ്ഥാന പ്രസിഡന്റ് എം.എസ്. മണി, സംസ്ഥാന സെക്രട്ടറി എസ്.ബി.എസ്. ബഷീര്‍, ടി.ടി. ഉഷ, തിരുവല്ലം ശോഭചന്ദ്രന്‍ തുടങ്ങിയ നേതാക്കളും പൂജയില്‍ സംബന്ധിച്ചു.

ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജു രമേശ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി ജനവിധി തേടിയിരുന്നു.

shortlink

Post Your Comments


Back to top button