KeralaNews

പാകിസ്ഥാനില്‍ മല്ലു ഹാക്കര്‍മാരുടെ സൈബര്‍ സ്ട്രൈക്ക്

തിരുവനന്തപുരം: കേരള സൈബര്‍ പോരാളികള്‍ പാക് ഹാക്കര്‍മാര്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്തതിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ് . പാകിസ്താനി പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ ഒമ്പത് പാക് സൈറ്റുകളാണ് കേരള സൈബര്‍ പോരാളികൾ കീഴടക്കിയത്. മൂന്നാം കിട ഇന്ത്യന്‍ സൈറ്റുകളെ തകര്‍ത്ത് വീമ്പു പറയുന്ന പാകിസ്താനികള്‍ക്ക് കശ്മീരിനെ ഒരിക്കലും ലഭിക്കില്ലെന്ന് വ്യക്തമാക്കിയാണ് കേരള സൈബര്‍ പോരാളികള്‍ ഇത്തരത്തിൽ ഒരുതിരിച്ചടി നല്‍കിയത്. കേരള സൈബര്‍ പോരാളികള്‍ ഹാക്കിങ്ങ് വിവരം നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

http://route92ent.com/ , http://gulshanbanquethalls.com/,http://gmapoman.com/ , http://evermadetraders.com/,http://ringmaster.com.pk/, http://www.ariverrunsthruit.com/,http://www.trackschool.pk/ , http://smartcore.com.pk തുടങ്ങിയ പാക് സൈറ്റുകളാണ് കേരള സൈബര്‍ പോരാളികൾ കീഴടക്കിയത്.

കേരള സൈബര്‍ പോരാളികള്‍ Hacked By Kerala Cyber Warriors – Feel the Power Of Indian Hackers എന്ന തലക്കെട്ടോടെയാണ് പാക് സൈറ്റുകളെ തകര്‍ത്തത്. തലക്കെട്ടിന് താഴെ കേരള സൈബര്‍ പോരാളികളുടെ ചിഹ്നം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ മരിച്ചിട്ടില്ല ഉറുങ്ങുകമാത്രമായിരുന്നുവെന്ന് പാക് ഹാക്കര്‍മാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പും കേരള സൈബര്‍ പോരാളികള്‍ നല്‍കിയിട്ടുണ്ട്. “ഞങ്ങള്‍ ആയിരങ്ങളാണ്. ഒന്നും ക്ഷമിക്കില്ല ഒന്നും മറക്കില്ല ഞങ്ങളെ എപ്പോഴും പ്രതീക്ഷിക്കാം”- കേരള സൈബര്‍ പോരാളികൾക്ക് മനസിലാക്കികൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button