KeralaNews

ഈ ക്രൂരത കണ്ടാല്‍ ഐ.എസ് പോലും ഞെട്ടും വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു

കാസർഗോഡ്:സിനിമയെപ്പോലും വെല്ലുന്ന രീതിയിൽ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.സിനിമയിലെ ആക്ഷൻ രംഗങ്ങൾ പോലും തോറ്റുപോകും വിധം ക്രൂരമായാണ് വിദ്യാർഥിയെ സഹപാഠികൾ ക്ലാസ് മുറിയിലിട്ട് മര്‍ദ്ദിക്കുന്നത്.

മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കും വിധമാണ് സഹപാഠികൾ വിദ്യാർത്ഥിയെ മര്‍ദ്ദിക്കുന്നത്.എന്നാൽ ഈ ദൃശ്യത്തിന്റെ ഉറവിടം വ്യക്തമല്ല.കേന്ദ്രീയ വിദ്യാലയത്തിന് സമാനമായ യൂണിഫോമാണ് വിദ്യാര്‍ത്ഥികള്‍ ധരിച്ചിരിക്കുന്നതെന്ന് വീഡിയോയിലൂടെ ദൃശ്യമാണ്.ബെഞ്ചില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയെ കൂട്ടംകൂടി നില്‍ക്കുന്ന സഹപാഠികള്‍ തല്ലിച്ചതയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ബെഞ്ചില്‍ നിന്ന് എഴുന്നേല്‍പ്പിച്ച ശേഷവും വിദ്യാർത്ഥിയെ സഹപാഠികൾ മാറിമാറി മര്‍ദ്ദിക്കുന്നുണ്ട്.എന്നാൽ വാട്സ്ആപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ദൃശ്യത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button