NewsIndia

ഹാര്‍ദിക് പട്ടേല്‍ രാജ്യസ്നേഹി,അമിത് ഷാ ജനറല്‍ ഡയര്‍ : കേജരിവാള്‍

സൂറത്ത്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ജനറല്‍ ഡയറിനോട് ഉപമിച്ചും പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെ രാജ്യസ്നേഹിയെന്നു വാഴ്ത്തിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “സംവരണം ആവശ്യപ്പെട്ടു സമരം നടത്തിയ പട്ടേല്‍ സമുദായക്കാര്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കാന്‍ നിര്‍ദേശം നല്‍കിയത് ആരാണ്?. അവര്‍ ഇന്ത്യയിലെ പൗരന്‍മാരാണ്, ഭീകരരല്ല.14 യുവാക്കളാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

ആരാണ് ഉത്തരവ് നല്‍കിയതെന്ന് എല്ലാവര്‍ക്കും അറിയാം, അത് അമിത് ഷായാണ്. സംസ്ഥാനം ഭരിക്കുന്നതും അമിത് ഷായാണ്. മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലും ഇപ്പോഴത്തെ മുഖ്യമന്ത്രി വിജയ് രൂപാണിയും റബര്‍ സ്റ്റാമ്ബുകളാണ്. എന്തുകുറ്റത്തിനാണ് ഹാര്‍ദിക് പട്ടേലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്?. ഹാര്‍ദിക് പട്ടേലിനേക്കാള്‍ വലിയ രാജ്യസ്നേഹിയില്ലെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല ജനറല്‍ ഡയറിനേക്കാള്‍ (ജാലിയന്‍ബാലാ ബാഗ് കൂട്ടക്കൊല നടത്തിയ ബ്രിട്ടീഷ് ജനറല്‍) വലിയ വഞ്ചകനുമില്ല- ” കെജ്‌രിവാൾ ആരോപിച്ചു.

പട്ടേല്‍ പ്രക്ഷോഭകര്‍ക്കു നേര്‍ക്കു വെടിവയ്പു നടന്നതിനെ തുടര്‍ന്ന് സമരനേതാക്കള്‍ നിരവധി തവണ അമിത് ഷായെ ജനറല്‍ ഡയര്‍ എന്നു വിശേഷിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കേജരിവാള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസോ ബിജെപിയോ ആകില്ല, ആം ആദ്മി പാര്‍ട്ടിയാകും നിയമസഭയില്‍ ഇരിക്കുകയെന്നും കേജരിവാള്‍ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button